ജില്ലയിൽ 173 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധന.37 സ്ഥാപനങ്ങൾക്ക് പിഴ

പാലക്കാട്‌:ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ ഓപ്പറേഷൻ ലൈഫ് പദ്ധതിയുടെ ഭാഗമായി ജൂലൈ 17,18 തീയതികളിൽ സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷൽ സ്ക്വാഡിൻ്റെ ഭാഗമായി പാലക്കാട് ജില്ലയിൽ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ വി ഷണ്മുഖൻ്റെ
നേതൃത്വത്തിൽ ആറ് സ്ക്വാഡുകൾ രൂപീകരിച്ച് ഹോട്ടൽ, റസ്റ്റൊറൻ്റുകൾ, വഴിയോര ഭക്ഷ്യശാലകൾ ബേക്കറികൾ എന്നിവടങ്ങളിൽ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ ‘ഷെഡ്യൂൾ 4-ൽ നിർദ്ദേശിക്കുന്ന ശുചിത്വ-സുരക്ഷാ മാനദണ്ഡങ്ങളും, ലൈസൻസ്, ഹെൽത്ത് കാർഡ്, കുടിവെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റുകൾ എന്നിവ പരിശോധിച്ചു. ജില്ലയിൽ 173 സ്ഥാപനങ്ങൾ പരിശോധിക്കുകയും ന്യൂനതകൾ കണ്ടെത്തിയ 37 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

You May Also Like