ആലത്തൂർ നിയോജക മണ്ഡലം കാലവർഷക്കെടുതി അവലോകന യോഗം ചേർന്നു

ആലത്തൂർഎ എസ് എം എം ഹയർ സെക്കണ്ടറി സ്കൂളിന് സ്കൂൾ ബസ് അനുവദിക്കണമെന്ന് കെ ഡി പ്രസേനൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ആലത്തൂർ നിയോജക മണ്ഡലം കാലവർഷക്കെടുതി അവലോകന യോഗം ആവശ്യപ്പെട്ടു. വിവിധ ജന പ്രതിനിധികൾ വിവിധ സ്കൂളുകൾക്ക് നൽകിയ വാഹനങ്ങൾ ഉപയോഗ ശൂന്യമായി കിടക്കുന്നുണ്ട്. ഈ വാഹനങ്ങൾ സർക്കാർ ഏറ്റെടുത്തോ പുതിയ വാഹനം നൽകിയോ സ്കൂളിന് ബദൽ വാഹനം ഏർപ്പെടുത്താൻ ജില്ല ഭരണകൂടത്തോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. അപകടകരമായ മരങ്ങൾ മുറിക്കൽ, പുഴ തോട് എന്നിവടങ്ങളിൽ മുന്നറിയിപ്പ് ബോഡ് വെക്കൽ, ലൈൻ കമ്പി മേലുള്ള ടച്ചിംഗ് വെട്ടൽ, ജീർണ്ണിച്ച വിടുകളുടെ അവലോകനം, വെള്ളക്കെട്ട്, മണ്ണിടിച്ചൽ എന്നിവടങ്ങളിൽ നിന്നും മാറ്റി പാർപ്പിക്കൽ പൊതുജനങ്ങൾക്ക് ഭിഷണിയായ പരസ്യ ബോഡുകൾ നിക്കം ചെയ്യൽ, റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുക എന്നിവയിൽ യുദ്ധകാല അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാനും തീരുമാനിച്ചു. തഹസിൽദാർ ടി ജയശ്രീ, ലാൻഡ് അക്യുസിഷൻ ഡെപ്യൂട്ടി കളക്ടർ റെജി പി ജോർജ്, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രജനി ബാബു എന്നിവർ സംസാരിച്ചു.

You May Also Like