കാര്‍ഷിക അവാര്‍ഡ് 2023ന് അപേക്ഷ ക്ഷണിച്ചു

പാലക്കാട്‌: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന അവാര്‍ഡുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 25ന് മുന്‍പായി കൃഷിഭവനുകളില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച തദേശസ്വയംഭരണ സ്ഥാപനത്തിന് സി.അച്യുതമേനോന്‍ സ്മാരക അവാര്‍ഡ്, കാര്‍ഷിക ഗവേഷണത്തിന് എം.എസ് സാമിനാഥന്‍ അവാര്‍ഡ്, അതാത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പിലാക്കിയ കൃഷിഭവനു നല്‍കുന്ന അവാര്‍ഡ്, കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള വ്യക്തിക്ക് നല്‍ക്കുന്ന അവാര്‍ഡ്, മികച്ച പ്രവര്‍ത്തനം കാഴച്ചവച്ച കൃഷിഭവനുള്ള വി.വി.രാഘവന്‍ സ്മാരക അവാര്‍ഡ്, മിത്രാനികേതന്‍ പത്മശ്രീ കെ.വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍കതിര്‍ അവാര്‍ഡ്, മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര് / ക്ലസറ്റര്‍, കര്‍ഷകോത്തമ, കേരകേസരി, പൈതൃകകൃഷി/വിത്ത് വിതരണം/വിളകളുടെ സംരക്ഷണം പ്രവര്‍ത്തനം നടത്തുന്ന ആദിവാസി ഊര് / വ്യക്തി, ജൈവകര്‍ഷകന്‍, യുവകര്‍ഷക/യുവകര്‍ഷകന്‍, ഹരിതമിത്ര, ഹൈടെക് കര്‍ഷകന്‍, കര്‍ഷകജ്യോതി, തേനീച്ച കര്‍ഷകന്‍, കര്‍ഷകതിലകം (വനിത), ശ്രമശക്തി, കാര്‍ഷിക മേഖലയിലെ നൂതന ആശയം, കര്‍ഷകഭാരതി അച്ചടി മാധ്യമം, ദൃശ്യ മാദ്ധ്യമം, നവമാദ്ധ്യമം, ശ്രവ്യ മാധ്യമം, ക്ഷോണിസംരക്ഷണ അവാര്‍ഡ്, മികച്ച കൂണ്‍കര്‍ഷക/ കര്‍ഷകന്‍, ചക്ക സംസ്‌കരണം/ മൂല്യവര്‍ദ്ധിത മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യകതി / ഗ്രൂപ്പ് കൃഷിക്കുട്ടം, ഉല്‍പ്പാദന മേഖലയിലെ മികച്ച കൃഷിക്കൂട്ടം, സേവന മേഖലയിലെ മികച്ച കൃഷിക്കൂട്ടം, മൂല്യവര്‍ദ്ധിത മേഖലയിലെ മികച്ച കൃഷിക്കൂട്ടം, കര്‍ഷക വിദ്യാര്‍ത്ഥി (സ്‌ക്കൂള്‍), കര്‍ഷക വിദ്യാര്‍ഥി (ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍), കര്‍ഷക വിദ്യാര്‍ഥി (കലാലയം), കാര്‍ഷിക മേഖലയില്‍ കയറ്റുമതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തി /ഗ്രൂപ്പ്, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, എഫ്.പി.ഒ/എഫ്.പി.സി, റെസിഡന്‍സ് അസോസിയേഷന്‍, വിദ്യാഭ്യാസ സ്ഥാപനം, സെപ്ഷ്യല്‍ സ്‌കൂള്‍ പച്ചക്കറി ക്ലസ്റ്റര്‍, പോഷകതോട്ടം, പൊതുമേഖലാ സ്ഥാപനം, സ്വകാര്യ സ്ഥാപനം, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ഫാം ഓഫീസര്‍, കൃഷി ഓഫിസര്‍, അസിസ്റ്റന്റ് കൃഷി ഓഫിസര്‍/കൃഷി അസിസ്റ്റന്റ് എന്നിങ്ങനെ 41 ഓളം മേഖലകളില്‍ അവാര്‍ഡിന് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ കൃഷിഭവനുകളില്‍ ലഭ്യമാണ്.

You May Also Like