ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്നവരെ കരുതിയിരിക്കണം: മന്ത്രി എം.ബി.രാജേഷ്


പാലക്കാട്‌: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്നവരെ കരുതിയിരിക്കണമെന്നും അത്തരക്കാരുടെ ലക്ഷ്യം ദുരന്തത്തിന്റെ മറവില്‍ പണം പിരിച്ച് ദുരുപയോഗം ചെയ്യുക എന്നതാണെന്നും തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പാലക്കാട് കുന്നുംപുറം കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സംഭാവന നല്‍കാനുള്ള ന്യായമായ, സുരക്ഷിതമായ മാര്‍ഗമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അതിലേക്ക് സംഭാവന ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്ജി തന്നെ പറഞ്ഞിരുന്നു. ദുരന്തമുണ്ടാകുമ്പോള്‍ പല മുതലെടുപ്പുകാരും ഇറങ്ങും. ഇത് ഗൗരവമായിത്തന്നെ കാണും. ദുരിതാശ്വാസ നിധിയെ അപകീര്‍ത്തിപ്പെടുത്തി സംഭാവനകള്‍ നേരിട്ട് നല്‍കാമെന്ന പേരില്‍ പണം പിരിച്ച് ദുരുപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

You May Also Like