മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് (07/08/2024, ഉച്ചക്ക് 2 മണിക്ക്) 112.99 മീറ്റർ എത്തിയ സാഹചര്യത്തിൽ റൂൾ കർവ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പ് എത്തിയിരിക്കുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ ചെറിയ തോതിൽ നാളെ (08/08/2024) രാവിലെ 11.00 മണിക്ക് തുറക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.ചെറിയ തോതിലാണ് വെള്ളം തുറന്നു വിടുന്നതെങ്കിലും മുക്കൈ, കൽപ്പാത്തി, ഭാരതപുഴ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്. മലമ്പുഴ അണക്കെട്ടിൻ്റെ നിലവിലെ റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് 112.99 മീറ്ററും, സംഭരണശേഷി 175.9718 Mm³ ഉം ആണ്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്നു വിടേണ്ട വെള്ളത്തിന്റെ ഒരു ഭാഗം കെ.എസ്.ഇ.ബി യുടെ പവർ ജനറേഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും, മൊത്തം തുറന്നു വിടുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കുന്നതുമാണ്.