മത്സരപരീക്ഷ പരിശീലനത്തിന് ധനസഹായം: അപേക്ഷ സെപ്റ്റംബര്‍ 15 വരെ

പാലക്കാട്‌:ഒ.ബി.സി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍വീസിലും പൊതു മേഖല സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷ പരിശീലനങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നു.

മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ് ,ബാങ്കിംഗ് സര്‍വീസ്, ജിഎറ്റിഇ/എംഎറ്റി/യു.ജി.സി/ നെറ്റ് /ജി.ആര്‍.എഫ് എന്നീ പരീക്ഷകള്‍ക്കുള്ള പരിശീലനം ആവശ്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നി വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ഫോണ്‍ 0491-2505663

You May Also Like