പാലക്കാട് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓണത്തിനു മുന്നോടിയായി സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്തി. പരിശോധനയിൽ പാല്,പഴവർഗങ്ങൾ, മത്സ്യം, വെളിച്ചെണ്ണ എന്നിവ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിൻ്റെ സഹായത്തോടെ കൂടിയായിരുന്നു പരിശോധന. മൂന്ന് സ്ക്വാഡുകളായി വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നിവിടങ്ങളിലായിരുന്നു പരിശോധന. വാഹനങ്ങൾ പരിശോധന നടത്തി സാംപിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതൽ പരിശോധന ആവശൃമായ സാമ്പിളുകൾ ശേഖരിച്ച് എറണാകുളം അനലിറ്റിക്കൽ ലാബിൽ അയച്ചു. പരിശോധനക്ക് ഭക്ഷ്യസുരക്ഷാ ജോയിൻ കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണർ അജി, അസിസ്റ്റന്റ് കമ്മീഷണർ മാരായ സക്കീർ ഹുസൈൻ, ഷണ്മുഖൻ,ഫുഡ് സേഫ്റ്റി ഓഫീസർമാരായ നയനലക്ഷ്മി, ഹാസില എന്നിവരും ഹേമ, ജോബിൻ തമ്പി എന്നീ ജീവനക്കാരും പങ്കെടുത്തു.
ലാബിൽ നിന്ന് റിപ്പോർട്ട് വരുന്നതിന് അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതാണ്. ഓണത്തോട് അനുബന്ധിച്ച് ചെക്ക് പോസ്റ്റുകളിൽ കൂടുതൽ പരിശോധന നടത്തുന്നതാണ് എന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ അറിയിച്ചു.