വര്‍ണോത്സവം: കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു


ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ‘വര്‍ണോത്സവം’ എന്ന പേരില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 27 ന് (ഞായര്‍) കൊടുവായൂര്‍ അങ്കണവാടി ട്രെയിനിങ് സെന്ററില്‍ മത്സങ്ങള്‍ നടക്കും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. പ്രസംഗം (മലയാളം), പദ്യം ചൊല്ലല്‍, ലളിതഗാനം, ദേശഭക്തിഗാനം (ഗ്രൂപ്പ് – ഏഴു പേര്‍ ) നാടന്‍പാട്ട് (ഗ്രൂപ്പ് – ഏഴു പേര്‍), ഉപന്യാസം, കഥാരചന, കവിതാരചന എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. ഒരു വിദ്യാലയത്തില്‍ നിന്നും ഓരോ ഇനം മത്സരത്തിനും രണ്ടു പേരേ പങ്കെടുക്കാവൂ (ഗ്രൂപ്പ് ഇനം കൂടാതെ). ഒരു കുട്ടിക്ക് വ്യക്തിഗത ഇനത്തില്‍ മൂന്ന് മത്സരത്തില്‍ പങ്കെടുക്കാം. (ഗ്രൂപ്പ് ഇനം കൂടാതെ). രാവിലെ 8.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.  പ്രസംഗം മത്സരത്തില്‍ എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടി പ്രധാനമന്ത്രിയും യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടി പ്രസിഡന്റും ഹൈസ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടി സ്പീക്കറുമായി നവംബര്‍ 14ന് ശിശുദിന റാലിയും സമ്മേളനവും നടത്തും. മത്സരാര്‍ത്ഥികള്‍ പേര്, ക്ലാസ്സ്, സ്‌കൂള്‍, ജനനതീയതി, മത്സരയിനം തുടങ്ങിയവ പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തി ശിശുക്ഷേമ സമിതി ഓഫീസില്‍ നേരിട്ടോ ജില്ലാ ശിശുക്ഷേമ സമിതി, ശാസ്താപുരി കോളനി, അയ്യപുരം, കല്‍പ്പാത്തി (പി.ഒ) എന്ന വിലാസത്തില്‍ തപാലിലോ,   dccwpkd@gmail.com,  mdhandapani45@gmail.com     എന്ന ഇ മെയില്‍ ഐഡികള്‍ മുഖേനയോ ഒക്ടോബര്‍ 25 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9447376974, 9048734959

You May Also Like