സംസ്ഥാന ഭൂജല വകുപ്പിലെ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്തതായി ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ 10 മുതല്‍ പഴയ നിരക്കിലുള്ള ഫീസാണ് ഈടാക്കുന്നത്. ഭൂജല പര്യവേഷണത്തിനായി തദ്ദേശ സ്ഥാപനങ്ങളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും അടവാക്കുന്ന സര്‍വെ ചാര്‍ജിന് പുറമെ 1935 രൂപയും വ്യക്തികളുടേത് 585 രൂപയും വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങളിലെ പെര്‍മിറ്റ്/ പരിവര്‍ത്തന പെര്‍മിറ്റ് ചാര്‍ജിന് 75 രൂപയും എന്ന നിരക്കിലാണ് നിലവില്‍ ഫീസ് ഉള്ളതെന്നും ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വകുപ്പിന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2528471.