പാലക്കാട്:പാലക്കാട് വൻ മയക്കുമരുന്ന് വേട്ട.96.57 ഗ്രാം MDMA യുമായി യുവാവും യുവതിയും പിടിയിൽ.എറണാകുളം തമ്മനം ചക്കരപ്പറമ്പ് മടത്തിനാത്തുണ്ടി വീട്ടിൽ ഹാരിസ് (41),കൊല്ലം കരുനാഗപ്പള്ളി കുന്നേത്തറ പടീറ്റതിൽ വീട്ടിൽ ഷാഹിന (22) എന്നിവരാണ് വാളയാർ ടോൾ പ്ലാസയിൽ വെച്ച് പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും,വാളയാർ പോലീസും നടത്തിയ പരിശോധനയിൽ കുടുങ്ങിയത്.ബാംഗ്ലൂരിൽ നിന്നാണ് ട്രാവൽസ് ബസ് മാർഗ്ഗം പ്രതികൾ MDMA എത്തിച്ചത്. പ്രതി ഹാരിസ് നിരവധി ക്രിമിനൽ കേസിലെ പ്രതിയും ക്വട്ടേഷൻ സംഘാംഗവുമാണ് പോലീസ് പറഞ്ഞു.കുപ്രസിദ്ധ ഗുണ്ട പെരുമ്പാവൂർ അനസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഹാരിസ് നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ പോലീസ് പിടികൂടുന്ന വലിയ ലഹരി മരുന്ന്കേസുകളിലൊന്നാണിത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി അശ്വതി ജിജി IPS, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ പാലക്കാട് ജില്ലാ ഡാൻസാഫ് അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദ്,സബ്ബ് ഇൻസ്പെക്ടർ ജീഷ്മോൻ വർഗ്ഗീസ്, എ.എസ്.ഐ റഹിം മുത്തു , സിവിൽ പോലീസ് ഓഫീസർ മാരായ ഷാഫി, ജയൻ, വിനീഷ്, മുഹമ്മദ് ഷനോസ് , മൈഷാദ്, ബിജു മോൻ, ഷിബു.ബി,ലൈജു.കെ,ബ്ലസ്സൻ,ദിലീപ്.കെ,ഷെമീർ.ടി.ഐ , വനിത സിവിൽ പോലീസ് ഓഫീസർ സജന.വി.ആർ എന്നിവരും ഇൻസ്പെക്ടർ രാജീവ് എൻ.എസ്,സിവിൽ പോലീസ് ഓഫീസർ മാരായ സുരേഷ്, രാജ എന്നിവരുടെ നേതൃത്വത്തിലുള്ള വാളയാർ പോലീസും ചേർന്നാണ് പരിശോധന നടത്തി ലഹരി മരുന്നും പ്രതികളേയും പിടികൂടിയത്.