മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുമിറ്റക്കോട് സഹ. ബാങ്ക് 10 ലക്ഷം കൈമാറി

പാലക്കാട്‌:വയനാട് പുനരധിവാസത്തിന് തിരുമിറ്റക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായ 10 ലക്ഷം രൂപയും ബാങ്ക് പ്രസിഡന്റിന്റെ ഒരു മാസത്തെ ഓണറേറിയവും ഭരണസമിതി അംഗങ്ങളുടെ സിറ്റിങ് ഫീസും ഉള്‍പ്പടെ പത്ത് ലക്ഷത്തിപത്തൊമ്പതിനായിരം രൂപയുടെ ചെക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിന് കൈമാറി. സഹകരണ ബാങ്ക് പ്രസിഡന്റ് പി.നാരായണന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.പി.ഷാജു മാസ്റ്റര്‍, സെക്രട്ടറി കെ.കെ.മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like