ഫോറസ്റ്റ് ഡ്രൈവര്‍ കായികക്ഷമതാ പരീക്ഷ

പാലക്കാട് ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (എന്‍.സി.എ ഇ/ബി/ടി, എന്‍.സി.എ എല്‍.സി/ എ.ഐ- കാറ്റഗറി നം. 700/2021, 703/2021 ) തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കായി ഒക്ടോബര്‍ 11 ന് നടത്താന്‍ നിശ്ചയിച്ച് പൊതു അവധി മൂലം മാറ്റി വെക്കപ്പെട്ട ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും  പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ യഥാക്രമം ഒക്ടോബര്‍ 21, ഒക്ടോബര്‍ 17 തീയതികളിലായി നടക്കും. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളള അഡ്മിഷന്‍ ടിക്കറ്റ്, ഒറിജിനല്‍ ഐഡി കാര്‍ഡ് എന്നിവ സഹിതം രാവിലെ 5.30 ന് മുമ്പായി അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

You May Also Like