പാലക്കാട്:ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ അംഗത്വമിടുത്തു.കെപിസിസിയുടെ നേതൃത്വത്തിൽ സന്ദീപ് വാര്യരെ സ്വീകരിച്ചു.സ്നേഹത്തിന്റെ കടയിൽ അംഗത്വമിടുത്തുവെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു.നേരത്തെ ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായുമടക്കം ചര്‍ച്ച നടത്തിയെന്ന ആഭ്യൂഹം പരന്നിരുന്നു. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവിൽ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്.കെ പി സി സി പ്രിസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡീ സതീശൻ, വി കെ ശ്രീകണ്ഠൻ എം പി തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കൾ സ്വീകരണത്തിൽ പങ്കെടുത്തു.