പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിലെ വിധിയിൽ തൃപ്തിയില്ലെന്ന് പ്രതികരിച്ച് അനീഷിന്റെ ഭാര്യ ഹരിത. കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയുമായിരുന്നു പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചിരുന്നത്. എന്നാൽ ശിക്ഷ പോരായെന്നും ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നതായി ഹരിത പറഞ്ഞു.ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നു. ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് അവർക്ക് ഈ ശിക്ഷ കൊടുത്തതിൽ എനിക്ക് തൃപ്തിയില്ല. പ്രോസിക്യൂഷന് ആവശ്യപ്പെട്ടത് വധശിക്ഷയായിരുന്നു. വധശിക്ഷ തന്നെ കൊടുക്കണം. കൂടുതൽ ശിക്ഷയ്ക്ക് അപ്പീൽ പോകും.