നീലേശ്വരം: കാസർകോട് നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ട് അപകടത്തിൽ 154 പേർക്ക് പരുക്ക്.97 പേർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. 7 പേരുടെ നില ഗുരുതരം.നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ തെയ്യം കെട്ട് മഹോത്സവത്തിനിടെയാണ് വെടിക്കെട്ട് പുരക്ക് തീപിടിച്ച് അപകടമുണ്ടായത്.ഗുരുതര പൊള്ളലേറ്റവർ കണ്ണൂർ പരിയാരം മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിലാണ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച അർധരാത്രി 12 മണിയോടെയാണ് അപകടം.വെടി പൊട്ടിക്കുന്നതിനിടെ വെടിക്കെട്ട് പുരയിൽ തീപ്പൊരി വീണാണ് അപകടമെന്ന് വിവരം. സംഭവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയേയും പോലീസ് കസ്റ്റഡിയിലിടുത്തു.