പാലക്കാട് നിയമസഭാമണ്ഡലത്തില്‍ നാലുഓക്സിലറി ബൂത്തുകള്‍ (അധിക ബൂത്തുകള്‍) അടക്കംആകെ 184 പോളിങ് ബൂത്തുകളാണ് ഉപതിരഞ്ഞെടുപ്പിന് സജ്ജമാവുന്നത്. 1500-ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളിലാണ് ഓക്സിലറി ബൂത്തുകള്‍ ഏര്‍പ്പെടുത്തുക. വനിതാഉദ്യോഗസ്ഥര്മാത്രം നിയന്ത്രിക്കുന്ന ഒരു പോളിംഗ് ബൂത്തും അംഗപരിമിതര്‍ നിയന്ത്രിക്കുന്ന ഒരു പോളിംഗ് ബൂത്തും മണ്ഡലത്തില്‍ ഉണ്ടാവും.
ഗവ. ലോവര്പ്രൈമറി സ്കൂള്‍ കുന്നത്തൂര്‍മേട്-വടക്കുവശത്തെ മുറി (83എ), പൂളകാട് അങ്കണവാടി (102 എ), ബി.ഇ.എസ് ഭാരതിതീര്ത്ഥ വിദ്യാലയംകല്ലേക്കാട്-കിഴക്കു
മണ്ഡലത്തില്‍ മൂന്ന് ഇടങ്ങളിലായി ആകെ ഏഴുവോട്ടെടുപ്പ് കേന്ദ്രങ്ങളെയാണ് പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. പള്ളിപ്പുറം യൂണിയന് ബേസിക് യു.പി സ്കൂള്‍ (ബൂത്ത് നം. 49, 50), കര്‍ണ്ണകയമ്മന്‍ എച്ച്.എസ്. മൂത്താന്തറ (ബൂത്ത് നം: 56,57,58), തണ്ണീര്‍പന്തല്‍ എ.എം.എസ്.ബി സ്കൂള്‍ (ബൂത്ത് നം. 177, 179) എന്നിവയാണ് പ്രശ്ന ബാധിത ബൂത്തുകള്‍. ഇവിടങ്ങളില്പൊലീസിന്റെ നേതൃത്വത്തില്‍ അധികസുരക്ഷയൊരുക്കും.