പാലക്കാട്:ഉപ തിരഞ്ഞെടുപ്പ് തീയതി നവംബര്‍ 20 ലേക്ക് മാറ്റി. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടെടുപ്പ് തീയതി മാറ്റിയത്. നവംബര്‍ 13 നാണ്വോട്ടെടുപ്പ്തീരുമാനിച്ചിരു
ഉപതിരഞ്ഞെടുപ്പ് നവംബര്‍ 20 ലേക്ക് നീട്ടിയ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് താഴെ പറയുന്ന മാറ്റങ്ങൾ ഉണ്ടാവുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. എസൻഷ്യൽ വോട്ടർമാർക്ക് വേണ്ടിയുള്ള പോസ്റ്റൽ വോട്ടിങ് സെന്റർ നവംബർ 16 മുതൽ നവംബർ 18 വരെ പാലക്കാട് റവന്യൂ ഡിവിഷണൽ ഓഫീസ് ക്വാർട്ടേഴ്സിൽ നടക്കും. പോസ്റ്റൽ വോട്ടിങ് സെന്ററിലേക്കുള്ള ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടി നവംബർ 13 (ബുധൻ) നും പോളിങ് ഉദ്യോഗസ്ഥർക്കുള്ള മൂന്നാം ഘട്ട പരിശീലനം നവംബർ 14 നും (വ്യാഴം) നടക്കും.
വോട്ടെണ്ണൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പരിശീലനം നവംബർ 16 (ശനി) ന് ആയിരിക്കും. നവംബര്‍ 19 ന് പാലക്കാട് ഗവ. വിക്ടോറിയ കോളിജില്‍ വെച്ച് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും നടക്കും. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള മറ്റ് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട തീയതികളിൽ മാറ്റമുണ്ടാകുകയില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.