പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി കാണാതായ തമിഴ്നാട് സേലം സ്വദേശിയായ ലക്ഷ്മണന്റെ (48) മൃതദേഹം കണ്ടെത്തി.ഞായറാഴ്ച വൈകിട്ടോടെ ഭാരതപ്പുഴയിൽ നടത്തിയ തെരച്ചിലിലാണ് ശുചീകരണ തൊഴിലാളിയായ ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയത്.ട്രെയിൻ തട്ടി പുഴയിൽ വീണ നാലാമത്തെയാളായ ലക്ഷ്മണനെ കണ്ടെത്താൻ കഴിഞ്ഞ ദിവസം നടന്ന തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രാവിലെ മുതൽ ഫയര്‍ഫോഴ്സിന്റെ സ്കൂബാ ടീം ഉള്‍പ്പെടെ നടത്തിയ തെരച്ചിലിനൊടുവിലാണ് ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയത്.ശനി പകൽ മൂന്നോടെ കൊച്ചിൻ പാലത്തിലൂടെ തിരുവനന്തപുരത്തേക്കുപോയ കേരള എക്സ്പ്രസാണ് (126226) മാലിന്യം ശേഖരിക്കുകയായിരുന്ന തൊഴിലാളികളെ ഇടിച്ചത്.