ഉപതിരഞ്ഞെടുപ്പ്: ഹോംവോട്ടിങ്ആരംഭിച്ചു

പാലക്കാട്‌ ഭിന്നശേഷി വിഭാഗക്കാര്‍ക്കും 85 ന് മുകളില്‍പ്രായമുള്ളവര്‍ക്കുംവീട്ടില്‍ നിന്ന്‌വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്ന ഹോംവോട്ടിങ്‌സംവിധാനത്തിന് തുടക്കമായി.  ഉപതിരഞ്ഞെടുപ്പ്‌വരണാധികാരിയുംആര്‍.ഡി.ഒ. യുമായഎസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ്‌ഹോംവോട്ടിങ്ആരംഭിച്ചത്. 12 ടീമുകളിലായിതിരിഞ്ഞ് പരമാവധി വേഗത്തില്‍ പോളിങ് പൂര്‍ത്തിയാക്കും. സ്പെഷ്യല്‍ പോളിങ്ഓഫീസര്‍, പോളിങ്ഓഫീസര്‍, മൈക്രോഒബ്സര്‍വര്‍, പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോ ഗ്രാഫര്‍, അതാതുസ്ഥലത്തെ ബി.എല്‍.ഒ, റവന്യൂ ഉദ്യോഗസ്ഥന്‍,  ബൂത്ത്‌ലെവല്‍ഏജന്റ്മാര്‍എന്നിവരടങ്ങുന്നതാണ് ഒരു ടീം.
മുന്‍കൂട്ടി അപേക്ഷസമര്‍പ്പിച്ച 868 പേരാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ഹോംവോട്ടിങ്‌സംവിധാനം പ്രയോജനപ്പെടുത്തുക. മുന്‍കൂട്ടി അറിയിച്ച്‌വീടുകളിലെത്തുന്ന ഉദ്യോഗസ്ഥസംഘംവോട്ടിങ്ങിന്റെരഹസ്യസ്വഭാവം നിലനിര്‍ത്തിവോട്ട്‌രേഖപ്പെടുത്താനുള്ളസൗകര്യംഒരുക്കിയിട്ടുണ്ട്.
വോട്ടര്‍പട്ടികയില്‍ഉള്‍പ്പെടുത്തിയ പ്രകാരം, 85 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും ഭിന്നശേഷിവിഭാഗക്കാരെയുംഅതത് ബി.എല്‍.ഒമാര്‍കണ്ടെത്തുകയുംഇതില്‍ഹോംവോട്ടിങിന് താല്‍പര്യമുള്ളവരില്‍ നിന്നും 12 ഡി ഫോം അപേക്ഷ സ്വീകരിക്കുകയുംചെയ്തിരുന്നു. ഭിന്നശേഷിക്കാരില്‍ 40 ശതമാനത്തിനു മുകളില്‍വൈകല്യംഉള്ളവര്‍ക്കാണ്‌ഹോംവോട്ടിങിന് അനുമതി നല്‍കിയിരിക്കുന്നത്. ഇവരുടെ  ഭിന്നശേഷിത്വംതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌വരണാധികാരി പരിശോധിച്ച ശേഷമാണ്‌ഹോംവോട്ടിങിന് അനുമതി നല്‍കിയത്. ഹോം വോട്ടിങ് നവംബര്‍ 11 ന് അവസാനിക്കും.

You May Also Like