ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. ആര് വിദ്യ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തേടണം. ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ വഴിയാണ് ഡെങ്കിപ്പനി പകരുന്നത്. കൊതുകിന്റെ വ്യാപനം തടയുന്നതിനും ഉറവിട നശീകരണത്തിനും പ്രത്യേകം ശ്രദ്ധ നല്‍കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
വീടുകളോട് അനുബന്ധിച്ചുള്ള ഉറവിടങ്ങളിലാണ് ഈ കൊതുകുകള്‍ പ്രധാനമായും കണ്ടുവരുന്നത്. വീടുകളില്‍ വെള്ളം നിറച്ച പാത്രങ്ങളിലും കുപ്പികളിലും സൂക്ഷിച്ചിരിക്കുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജ് തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം. ഇവയില്‍ കൊതുക് മുട്ടയിട്ട് വളരുന്ന സാഹചര്യം ഒഴിവാക്കണം.
ചിരട്ടകള്‍, കുപ്പികള്‍, ടയറുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ വെള്ളം കെട്ടിനില്‍ക്കുന്ന രീതിയില്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, വീടിന്റെ പരിസരങ്ങളില്‍ കൊതുക് മുട്ടയിട്ട് വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക, കക്കൂസിന്റെ വെന്റ് പൈപ്പുകള്‍ ചെറിയ കൊതുക് വല കൊണ്ട് കെട്ടിവയ്ക്കുക, കക്കൂസ് ടാങ്കിന്റെ സ്ലാബുകളിലെ വിടവുകള്‍ നികത്തുക, ഓടകളിലെ മാലിന്യങ്ങള്‍ നീക്കി വെള്ളം സുഗമമായി ഒഴുക്കിവിടുക തുടങ്ങിയ പ്രതിരോധ മാര്‍ഗ്ഗങ്ങളും മറ്റ് കൊതുക് ജന്യ രോഗങ്ങള്‍ തടയുന്നതിനായി സ്വീകരിക്കേണ്ടതാണ്.
കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവല, ലേപനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് സ്വയം സംരക്ഷിക്കുവാന്‍ ശ്രദ്ധിക്കണം. ശരീരം മൂടുന്ന വിധത്തില്‍ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ജനലുകളും വാതിലുകളും കൊതുകു കടക്കാതെ അടച്ചിടണം. കൊതുകുമൂലമുള്ള പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ എല്ലാവരും സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.