മലമ്പുഴ അണക്കെട്ട് സ്പില്‍വെ ഷട്ടറുകള്‍ നാളെ തുറക്കും.

മലമ്പുഴ: അണക്കെട്ടിലെ ജലനിരപ്പ് സെപ്റ്റംബര്‍ ആറിന് രാവിലെ ആറിന് റൂള്‍ കര്‍വ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പായ 114.24 മീറ്റര്‍ എത്തിയിട്ടുളളതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാളെ (സെപ്റ്റംബര്‍ ഏഴിന്) രാവിലെ 8 മുതല്‍ സെപ്റ്റംബര്‍ 10ന് രാത്രി 12 മണി വരെ ആവശ്യമായ ഘട്ടങ്ങളില്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ചെറിയ തോതില്‍ തുറക്കുമെന്ന് എക്‌സിക്യീട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വൈദ്യുതി ഉല്പാദനവും നടത്തും. ചെറിയതോതിലാണ് വെള്ളം തുറന്നു വിടുന്നതെങ്കിലും മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്. അണക്കെട്ടിന്റെ നിലവിലെ റൂള്‍ കര്‍വ് അനുസരിച്ചുള്ള ജലനിരപ്പ് 114.24 മീറ്ററും, സംഭരണശേഷി 202.6530 Mm3 ആണ്.

You May Also Like