പാലക്കാട്: ആരോപണങ്ങളും ആഷേപങ്ങളും ദിനം പ്രതി ഉയരുന്ന പാലക്കാട് ഉപ തിരഞ്ഞിടുപ്പ് അവസാന ലാപ്പിലേക്ക്. കൊട്ടിക്കലാശത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെപാലക്കാട് പ്രചാരണം തീപാറുകയാണ്.സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയതും ഇരട്ട വോട്ട് ആരോപണവും സജീവമായതോടെ ഉപ തിരഞ്ഞിടുപ്പ് ആകെ കലങ്ങി മറയുകയാണ്. യുഡിഎഫിന്റെ പ്രചരണത്തിനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇന്ന് മണ്ഡലത്തിലെത്തും. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന റോഡ് ഷോയും നടക്കും.അതേസമയം, എൽഡിഎഫിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി മണ്ഡലത്തിൽ തുടരുന്നുണ്ട്. കണ്ണാടിയിലും ഒലവക്കോടും സുൽത്താൻ പേട്ടിലുമാണ് മുഖ്യമന്ത്രിയുടെ പൊതുയോഗങ്ങൾ.