ഉപതിരഞ്ഞടുപ്പ്: ഹോം വോട്ടിങ് അവസാനിച്ചു

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഹോം വോട്ടിങിനായി അനുവദിച്ച സമയം അവസാനിച്ചു. ഭിന്നശേഷി വിഭാഗക്കാര്‍ക്കും 85 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നതായിരുന്നു ഹോം വോട്ടിങ് സംവിധാനം. 85 വയസിനു മുകളില്‍പ്രായമുള്ള 745 പേരാണ് ഹോം വോട്ടിങിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ 721 പേര്‍ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷിക്കാരായ 134 പേര്‍ അപേക്ഷിച്ചതില്‍ 133 പേരും വോട്ട് രേഖപ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് വരണാധികാരിയും ആര്‍.ഡി.ഒ.യുമായ എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് ഹോംവോട്ടിങ് നടന്നത്. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ ്ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍, പൊലീസ ്ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍, അതതു സ്ഥലത്തെ ബി.എല്‍.ഒ, റവന്യൂ ഉദ്യോഗസ്ഥന്‍, ബൂത്ത്ലെവല്‍ ഏജന്‍റുമാര്‍ എന്നിവര്‍ അടങ്ങിയ 12 ടീമുകളായിതിരിഞ്ഞാണ് വോട്ടിങ് പൂര്‍ത്തിയാക്കിയത്. മുന്‍കൂട്ടി അറിയിച്ച് വീടുകളിലെത്തുന്ന ഉദ്യോഗസ്ഥ സംഘം വോട്ടിങിന്‍റെ രഹസ്യസ്വഭാവം നിലനിര്‍ത്തി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു.

വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പ്രകാരം, 85 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും ഭിന്നശേഷി വിഭാഗക്കാരെയും അതത് ബി.എല്‍.ഒമാര്‍ കണ്ടെത്തുകയും ഇതില്‍ ഹോം വോട്ടിങിന് താല്‍പര്യമുള്ളവരില്‍ നിന്നും 12 ഡി ഫോം അപേക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. ഭിന്നശേഷിക്കാരില്‍ 40 ശതമാനത്തിനു മുകളില്‍ വൈകല്യം ഉള്ളവര്‍ക്കാണ് ഹോം വോട്ടിങിന് അനുമതി നല്‍കിയിരുന്നത്. ഇവരുടെ ഭിന്നശേഷിത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വരണാധികാരി പരിശോധിച്ച ശേഷമാണ് ഹോം വോട്ടിങിന് അനുമതി നല്‍കിയത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *