പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 16 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയിരുന്നതില്‍ 12 സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ സ്വീകരിച്ചു. നാലു പേരുടെ പത്രികകള്‍ തള്ളുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പ് വരണാധികാരിയും പാലക്കാട് ആര്.ഡി.ഒയുമായ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉപതിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന് ഉത്പാല് ഭദ്രയുടെ സാന്നിദ്ധ്യത്തിലായിരുന്നു സൂക്ഷ്മപരിശോധന നടന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐ.എന്‍.സി), സരിന്. പി (എല്‍.ഡി.എഫ് സ്വതന്ത്രന്), സി. കഷ്ണകുമാര്‍ (ബി.ജെ.പി), രാഹുല്‍.ആര് മണലാഴി വീട് (സ്വതന്ത്രന്), ഷമീര്‍.ബി (സ്വതന്ത്രന്), രമേഷ് കുമാര്‍ (സ്വതന്ത്രന്), സിദ്ധീഖ്. വി (സ്വതന്ത്രന്), രാഹുല്‍ ആര് വടക്കാന്തറ (സ്വതന്ത്രന്), സെല്വന്. എസ് (സ്വതന്ത്രന്), കെ. ബിനുമോള്‍ (സി.പി.ഐ.എം- ഡെമ്മി), രാജേഷ് എം (സ്വതന്ത്രന്), എന്‍.ശശികുമാര്‍ (സ്വതന്ത്രന്) എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.
പാര്‍ട്ടിയുടെ പ്രധാന സ്ഥാനാര്‍ത്ഥിയുടെ പത്രിക സ്വീകരിച്ചതിനാല്‍ പകരം (ഡെമ്മി) സ്ഥാനാര്‍ത്ഥിയായ കെ പ്രമീള കുമാരിയുടെ (ബി.ജെ.പി) പത്രിക തള്ളി. ഇതോടൊപ്പം സതീഷ്. എസ് (സ്വതന്ത്രന്), ഡോ. കെ. പത്മരാജന് (സ്വതന്ത്രന്), ജോമോന് ജോസഫ് സ്രാമ്പിക്കല്‍ എ.പി.ജെ ജുമന്‍ വി.എസ് (സ്വതന്ത്രന്) എന്നിവരുടെയും പത്രികകള്‍ തള്ളി.
സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സൂക്ഷപരിശോധനയില്‍ പങ്കെടുത്തു. പത്രികകള്‍ പിന്‍വലിക്കാന്‍ ഒക്ടോബര്‍ 30 വരെ സമയമുണ്ട്. അനംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും 30 ന് വൈകീട്ട് നാലു മണിക്ക് ചിഹ്നം അനുവദിക്കും.