കണ്ണൂർ: പി പി ദിവ്യയ്ക്ക് മുന്‍കൂർ ജാമ്യമില്ല. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം.എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ദിവ്യ
ആസൂത്രിതമായി എത്തി വ്യക്തിഹത്യ
നടത്തി. എഡിഎമ്മിന്റെ മരണത്തിൽ
ദിവ്യക്കെതിരായ പ്രേരണാക്കുറ്റം
നിലനിൽക്കുമെന്നുമാണ് പ്രോസിക്യൂഷൻ
വാദിച്ചത്. ഹർജിയിൽ കഴിഞ്ഞ ദിവസം
മണിക്കൂറുകളോളം നീണ്ട വാദമാണ്
നടന്നത്.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദാണ് വിധി പ്രസ്താവിച്ചത്.