പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ നവംബര്‍ 18,19,25,26 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും (ആര്‍.ഡി.ഒ. കോര്‍ട്ട്), നവംബര്‍ ഒന്ന്, ഏഴ് തിയതികളില്‍ പെരിന്തല്‍മണ്ണ സബ്ബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും, നവംബര്‍ 15,22,29 തിയതികളില്‍ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിങിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴില്‍ തര്‍ക്ക കേസുകളും, ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.