പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി കൂടി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രമേഷ് കുമാര്‍ ആണ് അവസാന ദിവസമായ ഇന്ന് (ഒക്ടോബര്‍ 30) പത്രിക പിന്‍വലിച്ചത്. കെ. ബിനുമോള്‍ (സി.പി.ഐ.എം- ഡെമ്മി) നേരത്തെ പത്രിക പിന്‍വലിച്ചിരുന്നു. ഇതോടെ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണം അന്തിമമായി. 10 സ്ഥാനാര്‍ത്ഥികളാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാവുക.