ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം നിശ്ചയിച്ചു.

പാലക്കാട്: ഉപ തിരഞ്ഞെടുപ്പിന് മണ്ഡലത്തില്‍ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇന്ന് (ഒക്ടോബര്‍ 30) ഒരാള്‍ കൂടി പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രമേഷ് കുമാര്‍ ആണ് ഇന്ന് പത്രിക പിന്‍വലിച്ചത്. കെ. ബിനുമോള്‍ (സി.പി.ഐ.എം- ഡെമ്മി) നേരത്തെ പത്രിക പിന്‍വലിച്ചിരുന്നു.

അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നിലവില്‍ വന്നതോടെസ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നമനുവദിക്കുന്ന പ്രക്രിയയും പൂര്‍ത്തിയായി.

മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍

1. സി. കൃഷ്ണകുമാര്‍ – ഭാരതീയ ജനതാ പാര്‍ട്ടി – താമര

2. രാഹുല്‍ മാങ്കൂട്ടത്തില്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ

3. ഡോ.പി.സരിന്‍ – സ്വതന്ത്രന്‍ – സ്റ്റെതസ് കോപ്പ്

4. രാഹുല്‍.ആര്‍ മണലാഴി വീട് – സ്വതന്ത്രന്‍- തെങ്ങിൻ തോട്ടം

5. ബി.ഷമീര്‍ – സ്വതന്ത്രന്‍ -ടെലിവിഷൻ

6. ഇരിപ്പുശ്ശേരി ‘സിദ്ധീഖ്. സ്വതന്ത്രന്‍ -ബാറ്ററി ടോർച്ച്

7. രാഹുല്‍ ആര്‍ വടക്കന്തറ -സ്വതന്ത്രന്‍ – എയർ കണ്ടീഷ്ണർ

8. സെല്‍വന്‍. എസ് – സ്വതന്ത്രന്‍ – ഒട്ടോറിക്ഷ

9. രാജേഷ് എം – സ്വതന്ത്രന്‍- ഗ്യാസ് സിലിണ്ടർ

10. എന്‍.എസ്.കെ പുരം ശശികുമാര്‍ – സ്വതന്ത്രന്‍ – കരിമ്പ് കർഷകൻ

You May Also Like