മലമ്പുഴ ഡാം പരമാവധി ജലനിരപ്പായ 115.06m ലേക്ക്.ഡാം ടോപ്പിലേക്കുള്ള പ്രവേശന നിയന്ത്രണത്തിന് സാധ്യത.

🔹2018 ശേഷം ആദ്യമായിട്ടാണ് പരമാവധി ജലനിരപ്പിൽ എത്തുന്നത്.

🔹സ്പിൽവേ ഷട്ടറുകൾ കൂടുതൽ തുറക്കും 

മലമ്പുഴ: ഡാം പരമാവധി ജലനിരപ്പായ 115.06m ലേക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ എത്തുന്നതാണ്. 2018 ശേഷം ആദ്യമായിട്ടാണ് പരമാവധി ജലനിരപ്പിൽ എത്തുന്നത്. ഇതോടെ ഡാമിന്റെ പൂർണ സംഭരണ ശേഷിയായ 226 Mm3 ലേക്ക് എത്തും. പരമാവധി ജലനിരപ്പിൽ എത്തിയാൽ സ്പിൽവേ ഷട്ടറുകൾ കൂടുതൽ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതാണ്. നിലവിൽ 115.03 ആണ് ജലനിരപ്പ്. 4 ഷട്ടറുകളും 1 cm വീതം തുറന്നിട്ടുണ്ട്. പരമാവധി ജലനിരപ്പിൽ എത്തിയാൽ ഡാം ടോപ്പിലേക്കുള്ള വിനോദ സഞ്ചരികളുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

You May Also Like