ഉപതിരഞ്ഞെടുപ്പ്: ഹോം വോട്ടിങ് തിങ്കളാഴ്ച മുതല്‍


ഭിന്നശേഷിക്കാര്‍ക്കും 85 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്ന ഹോം വോട്ടിങ് സംവിധാനത്തിന് തിങ്കളാഴ്ച (നവംബര്‍ നാല്) തുടക്കമാവും. മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ച 868 പേര്‍ക്കാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഹോം വോട്ടിങിന് സൗകര്യമൊരുക്കിയിട്ടുള്ളത്. മുന്‍കൂട്ടി അറിയിച്ച് വീടുകളിലെത്തുന്ന സംഘം വോട്ടിങ്ങിന്‍റെ രഹസ്യസ്വഭാവം നിലനിര്‍ത്തി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. നവംബര്‍ 11 വരെയാണ് ഹോം വോട്ടിങ്.
വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയ പ്രകാരം, 85 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും ഭിന്നശേഷി വിഭാഗക്കാരെയും അതത് ബി.എല്‍.ഒ മാര്‍  കണ്ടെത്തുകയും ഇതില്‍ ഹോം വോട്ടിങിന് താല്‍പര്യമുള്ളവരില്‍ നിന്നും 12 ഡി ഫോം അപേക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. ഭിന്നശേഷിക്കാരില്‍ 40 ശതമാനത്തിനു മുകളില്‍ വൈകല്യം ഉള്ളവര്‍ക്കാണ് ഹോം വോട്ടിങിന് അനുമതി നല്‍കിയിരിക്കുന്നത്. ഇവരുടെ  ഭിന്നശേഷിത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വരണാധികാരി പരിശോധിച്ച ശേഷമാണ് ഹോം വോട്ടിങിന് അനുമതി നല്‍കിയത്.

You May Also Like