പാലക്കാട് കോൺ​ഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽമുറികളിൽ പോലീസ് പരിശോധന

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോൺ​ഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽമുറികളിൽ പോലീസ് പരിശോധന. തിരഞ്ഞെടുപ്പിനായി കോൺ​ഗ്രസ് അനധികൃത പണം എത്തിച്ചെന്ന വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.
ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് കോൺ​ഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ പോലീസ് സംഘം പരിശോധന നടത്തിയത്.
പോലീസിന്റെ പരിശോധനയെ തുടർന്ന് ഹോട്ടലിലും പുറത്തും സിപിഎം-ബിജെപി-കോൺ​ഗ്രസ് പ്രവർത്തകർ തടിച്ചുകൂടിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.അതേ സമയം പരിശോധനയിൽ അനധികൃതമായി ഒന്നും പൊലീസിന് കണ്ടെത്താനായില്ല. പരിശോധന പൂർത്തിയായെന്ന് പാലക്കാട് എഎസ്പി അശ്വതി ജിജി പറഞ്ഞു. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്പി വ്യക്തമാക്കി. സ്വഭാവികമായ പരിശോധനയാണ് നടന്നത്. ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലല്ല പരിശോധന നടത്തിയതെന്ന് എഎസ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.

പോലീസ് പരിശോധന ബി ജെ പി -സി പി എം ഒത്ത്‌ കളിയാണെന്നും വനിതാ പോലീസ് ഇല്ലാതെ നടത്തിയ പരിശോധന രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു.

You May Also Like