കൊടുവായൂരിൽ തേനിച്ചക്കൂട്ടത്തിന്റെ കുത്തേറ്റ 52കാരൻ മരിച്ചു.

 

പാലക്കാട്‌:കൊടുവായൂരിൽ തേനിച്ചക്കൂട്ടത്തിന്റെ കുത്തേറ്റ 52കാരൻ മരിച്ചു.പെരുവെമ്പ് വാഴക്കോട് ചന്ദ്രനാണ് മരിച്ചത്.യന്ത്രംഉപയോഗിച്ച് പുല്ലു വെട്ടുന്നതിനിടെ ഇയാൾക്ക് തേനീച്ചയിൽ നിന്നും കുത്തേൽക്കുകയായിരുന്നു. പുല്ലിനിടെ ഉണ്ടായിരുന്ന തേനീച്ച കൂട്ടമാണ്ചന്ദ്രനെ ആക്രമിച്ചത്. കുത്തേറ്റ ഉടൻ തന്നെ ഇയാളെ നാട്ടുകാരും ബന്ധുക്കളുമടക്കം പാലക്കാട് ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.കൊടുവായൂർ കൈലാസ് നഗറിൽ വെച്ച് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.

You May Also Like