പട്ടാമ്പി നിള ഹോസ്പിറ്റല്‍-ഷൊര്‍ണൂര്‍ ഐ.പി.ടി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി വാടാനംകുറിശ്ശി റെയില്‍വേ ഗേറ്റ് മുതല്‍ കല്പക ജങ്ഷന് വരെയുള്ള ഭാഗത്ത് ടാറിങ് നടക്കുന്നതിനാല്‍ നവംബര്‍ 12 രാത്രി 12 മണി മുതല്‍ 14 രാവിലെ 10 മണി വരെ ഗതാഗതം നിരോധിച്ചു. പാലക്കാട് ഭാഗത്തു നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങള്‍ വാണിയംകുളത്ത് നിന്നും വലത്തേക്ക് തിരിഞ്ഞ് വല്ലപ്പുഴ വഴി പട്ടാമ്പിയിലേക്കും, തിരിച്ചും പോകേണ്ടതാണ്. പാലക്കാട് ഭാഗത്തുനിന്നും ഗുരുവായൂര്‍, കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുളപ്പുള്ളി, ചെറുതുരുത്തി കൂട്ടുപാത വഴിയും തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ (കെ.ആര്.എഫ്.ബി- പി.എം.യു) അറിയിച്ചു.