പാലക്കാട് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോടനു ബന്ധിച്ച് വോട്ടെടുപ്പ് ഡ്യൂട്ടി ചെയ്ത പോളിംഗ് ടീമുകളിൽ ഉൾപ്പെട്ട പ്രിസൈഡിങ് ഓഫീസർമാർക്കും പോളിംഗ് ഓഫീസർമാർക്കും ബൂത്ത് ലവൽ ഓഫീസർമാർക്കും നവംബർ 21ന് (വ്യാഴം) ഒരു ദിവസത്തെ ഡ്യൂട്ടി അവധി അനുവദിച്ചുകൊണ്ട് ജില്ലാ കലക്ടർ ഉത്തരവിട്ടു.