പാലക്കാട്:കൊപ്പം പോലീസും,ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ കൊപ്പം ചെർപ്പുളശ്ശേരി റോഡിൽ അത്താണി എന്ന സ്ഥലത്ത് വെച്ച് ബൈക്കിൽ കടത്തി കൊണ്ടു പോകുകയായിരുന്ന 21.1 ഗ്രാം MDMA യുമായി .സെയ്തലവി വയസ്സ് 35, S/O മുഹമ്മദാലി, പൂഴിക്കുന്നത്ത് വീട്, മൂർക്കനാട്. പി.ഒ , പെരിന്തൽമണ്ണ , മലപ്പുറം ജില്ല, മുഹമ്മദ് ഫാസിൽ വയസ്സ് 27 , S/O മൊയ്തീൻകുട്ടി, വാൽപ്പള്ളിയാലിൽ വീട് , അത്താണി, മന്നംകോട് .പി. ഒ, കൊപ്പം, പട്ടാമ്പി, പാലക്കാട് ജില്ല, .അഷറഫ്. പി.ടി വയസ്സ് 43, S/0 മുഹമ്മദ്, പുൽമുഖത്തോട് വീട്, ആവുങ്കൽ തോട്, വല്ലപ്പുഴ, പട്ടാമ്പി , പാലക്കാട് എന്നിവർ പിടിയിലായി. പ്രതികൾ ബാംഗ്ലൂരിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്. പ്രതി ഫാസിലിന് മലപ്പുറം ജില്ലയിൽ മുൻപ് ലഹരി കേസുണ്ട്. പട്ടാമ്പി പ്രദേശത്തെ പ്രധാന ലഹരി വിൽപ്പനക്കാരനാണ്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതികൾ ഉൾപ്പെട്ട ലഹരി വിൽപ്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഡി.വൈ.എസ്.പി. ആർ. മനോജ്കുമാർ , നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ശിവശങ്കരൻ.പി യുടെ നേതൃത്വത്തിലുള്ള കൊപ്പം പോലീസും ജില്ലയിലെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.