പാലക്കാട്:മഴക്കാലം ശക്തിപ്രാപിച്ചതോടെ വി.കെ.കടവ് തൃത്താല കുമ്പിടി റോഡിലെ കൂമന്തോട് പാലത്തിന് സമീപമുള്ള റോഡിന് ബലക്ഷയം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ഈ റോഡിലൂടെ ബസ്സുകൾ ഒഴികെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം ജൂലൈ 31 വരെ പൂർണ്ണമായും നിരോധിച്ചു. തൃത്താല ഭാഗത്ത് നിന്ന് കുമ്പിടി ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ തൃത്താല കുമ്പിടി തിരിവ് ജങ്ഷനിൽ നിന്ന് എടപ്പാൾ ദിശയിൽ പോയി നീലിയാട് സെന്ററിൽ നിന്ന് വലതുതിരിഞ്ഞ് കുമ്പിടിയിൽ എത്തേണ്ടതാണ്. കുമ്പിടിയിൽ നിന്ന് തൃത്താല ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങളും ഇതേ പാതയിലൂടെ തന്നെ പോകേണ്ടതാണെന്ന് കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.