സൗജന്യ പരീക്ഷാ പരിശീലനം

പാലക്കാട്‌ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, റെയില്‍വെ ഗ്രൂപ്പ് ഡി തുടങ്ങിയ പരീക്ഷകള്‍ക്ക് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദം ചന്തപ്പുര ഇ.പി.ടവറില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ സൗജന്യ പരിശീലനം നല്‍കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഒ.ബി.സി വിഭാഗത്തില്‍ ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ മാത്രമെ അപേക്ഷിക്കേണ്ടതുള്ളൂ. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസാകണം. പ്രായം എസ്.സി വിഭാഗത്തിന് 37ഉം ഒ.ബി.സി വിഭാഗത്തിന് 35ഉം ആയിരിക്കണം. ജാതി, വരുമാനം (ഒ.ബി.സിക്കാര്‍ക്ക് മാത്രം), വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, റെയില്‍വെ ഗ്രൂപ്പ് ഡി പരീക്ഷക്ക് അപേക്ഷിച്ചതിന്റെ പ്രിന്റൗട്ട് എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 31ന് വൈകീട്ട് അഞ്ചിനകം കുഴല്‍മന്ദം ഗവ. പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ്ങ് സെന്ററില്‍ സമര്‍പ്പിക്കേണ്ടതാണ്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ദൂരപരിധിക്ക് വിധേയമായി സ്‌റ്റൈപന്റ് നല്‍കും. അപേക്ഷയുടെ മാതൃകയും വിജ്ഞാപനത്തിന്റെ പകര്‍പ്പും ജില്ലാ/ബ്ലോക്ക്/ മുനിസിപ്പല്‍ / പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാണ്. ഫോണ്‍: 04922 273777. 

 

You May Also Like