തരൂരിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.
ആലത്തൂർ:
തരൂർ ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചിറ്റൂർ കുറ്റിപ്പള്ളം നരണിയിൽ സിപിൽ (16) ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. കഴിഞ്ഞദിവസം പകൽ പതിനൊന്നരയോടെ കൂട്ടുകാരുമൊത്ത് മീൻ പിടിക്കാൻ ഇറങ്ങുന്നതിനിടെ കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ഫയർഫോഴ്സും, പാലക്കാട് സ്കൂബ ടീമും, എൻഡിആർഎഫ് സംഘവും തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഞായറാഴ്ച കാലത്ത് സ്കൂബ ടീമും ആലത്തൂർ ഫയർഫോഴ്സും നടത്തിയ തെരച്ചലിലാണ് പുഴയിൽ അകപ്പെട്ട കടവിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്.