നെന്മാറ: മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാനും പുനരൈക്യ ശിൽപ്പിയുമായ ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ 71-ാം ഓർമത്തിരുനാളും,പീച്ചി മേഖല സംഗമവും,പദയാത്രയും അടിപരണ്ട സെന്റ് മേരീസ് അമലഗിരി മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ വച്ച് ആഘോഷിച്ചു.പീച്ചി മേഖലയുടെ നേതൃത്വത്തിൽ പത്ത് ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ ഒത്ത് ചേർന്ന് കയറാടി മദർ തെരസ കത്തോലിക്ക പള്ളിയിൽ നിന്നും ആരംഭിച്ച പദയാത്ര സെന്റ് മേരീസ് അമലഗിരി ദേവാലയത്തിൽ എത്തിച്ചേർന്നു.
പദയാത്രയിൽ വള്ളിക്കുരിശുമായ് വന്ന വിശ്വാസികൾക്ക് സ്വീകരണം നൽകി.തുടർന്ന് മൂവാറ്റുപുഴ രൂപതാ അധ്യക്ഷൻ മോസ്റ്റ് റവ. ഡോ.യൂഹാനോൻ മാർ തെയോഡേഷ്യസിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷ മായ സമൂഹ ദിവ്യബലിയർപ്പിച്ചു.നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. ദിവ്യബലിക്കുശേഷം നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു.മേഖലവികാരി ഫാ. ജോണി ചെരിക്കായത്ത്,അടിപരണ്ട സെന്റ് മേരീസ് ചർച്ച് അമലഗിരി വികാരി ഫാ.ജോർജ്ജ് കയ്യാണിക്കൽ,ഫാ. വിൽസൺ വേലിക്കകത്ത്,ഫാ. ഗീവർഗ്ഗീസ് മേലേപീടികയിൽ,ഫാ. ജോർജ് അറയ്ക്കുമാലിൽ,ഫാ. ജോസഫ് കുടിലിൽ,ഫാ. വർഗ്ഗീസ് കിഴക്കുടൻ എന്നീ വൈദികരും ബഥനി, ഡി. എം,കന്യാസ്ത്രീ മഠങ്ങളിലെ സിസ്റ്റേഴ്സും ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.