ബി.എസ്.സി ഫാഷന്‍, ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യും ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് നടത്തുന്ന ബി.എസ്.സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിങ് ആന്‍ഡ് ഫര്‍ണിഷിങ് എന്നീ കോഴ്‌സിലേക്ക് ജൂലായ് 26, 27 തീയ്യതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ജൂലായ് 25ന് വൈകിട്ട് നാലിന് മുമ്പായി അപേക്ഷകള്‍ നേരിട്ടോ ഇ-മെയില്‍ വഴിയോ നല്‍കാം. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും സ്‌പോര്‍ട്ട് അഡ്മിഷന് അപേക്ഷിക്കാം. ഫോണ്‍ 8848747824, 8281574390. ഇ-മെയില്‍: principalcfd@iihtkannur.a-c.in

You May Also Like