പാലക്കാട്:മഴ തുടരുന്ന സാഹചര്യത്തില്‍ ആശങ്കയകറ്റാന്‍ ജില്ലാ കുടുംബശ്രീ മിഷന് കീഴിലുള്ള സ്നേഹിതയും സജ്ജം. മാനസിക പിന്തുണയോ കൗണ്സലിങോ ആവശ്യമുള്ളവര്‍ക്ക് സ്നേഹിത ഹെല്പ് ഡെസ്കിലേക്ക് വിളിക്കാം. 0491 2505111 എന്ന നമ്പറിലും 1800 425 2018 എന്ന ടോള്‍ ഫ്രീ നമ്പറിലും സേവനം ലഭ്യമാണ്. പഞ്ചായത്ത് തലത്തില്‍ കമ്മ്യൂണിറ്റി കൗണ്‍സലര്‍മാരുടെ സേവനവും ലഭ്യമാണെന്ന് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ അറിയിച്ചു.