കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ മലയാള കഥ, കവിത ഉള്‍പ്പെട്ട രചനകള്‍ സെപ്റ്റംബര്‍ 30ന് മുമ്പ് sahityacamp2024@gmail.com ലോ കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്ശന് കേന്ദ്രത്തിന് സമീപം, കുടപ്പന കുന്ന് പി.ഒ തിരുവനന്തപുരം-695043 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയൊ അയക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. സൃഷ്ടികര്‍ത്താവിന്റെ പേരും മേല്‍വിലാസവും സൃഷ്ടികളോടൊപ്പം രേഖപ്പെടുത്തേണ്ടതാണ്.മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡിടിപി ചെയ്ത് വയസ്സു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്/ ആധാര്‍/വോട്ടര്‍ ഐ.ഡി ഇവയില്‍ ഏതെങ്കിലും ഒരെണ്ണം )ബയോഡാറ്റ, വാട്സ്ആപ്പ് നമ്പര്‍ എന്നിവ സഹിതം നല്‍കേണ്ടതാണ്.കവിത 50 വരിയിലും കഥ എട്ട് ഫുള്‍സ്കാപ്പ് പേജിലും കവിയരുത്.