പാലക്കാട്:കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയോടനുബന്ധിച്ചുള്ള 1500 ഏക്കറില്‍ ഉള്‍പ്പെട്ട ചുള്ളിമട ഭാഗത്ത് മന്ത്രിമാരായ കെ .കൃഷ്ണന്‍കുട്ടി ,പി. രാജീവ് എന്നിവര്‍ സന്ദര്‍ശനം നടത്തി.എ.പ്രഭാകരൻ എം.എൽ.എ,ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.തുടർന്ന് കിന്‍ഫ്രക്ക് കീഴില്‍ കൊച്ചി – ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴിയുടെ ഭാഗമായ സ്മാര്‍ട്ട് സിറ്റി പാലക്കാടിനെ സംബന്ധിച്ച് മന്ത്രി പി.രാജീവ് കഞ്ചിക്കോട് ഹോട്ടല്‍ ഡിസ്ട്രിക്റ്റ് 9 ൽ വാര്‍ത്താസമ്മേളനം നടത്തി. മന്ത്രി കെ.കൃഷ്ണന്‍കുട്ടി, എ.പ്രഭാകരന്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു.