പാലക്കാട്: പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് 2023-24ല്‍ പ്ലസ്ടു/വി.എച്ച്.എസ്.സിക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ എ2 ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുള്ള സി.ബി.എസ്.ഇ സിലബസില്‍ പഠിച്ച് വിജയിച്ചവരും എ ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുള്ള ഐ.സി.എസ്.ഇ സിലബസില്‍ പഠിച്ച് വിജയിച്ചവരും ധനസഹായത്തിന് അര്‍ഹരാണ്. കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, വരുമാനം, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകര്‍പ്പ്, എംപാനല്‍ ചെയ്യപ്പെട്ട സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് അടച്ച രസീതി എന്നിവ സഹിതം ഒക്ടോബര്‍ 30നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. എംപാനല്‍ ചെയ്ത സ്ഥാപനങ്ങളുടെ വിവരം, മറ്റ് വിശദ വിവരങ്ങള്‍ക്കും അപേക്ഷയുടെ മാതൃകയ്ക്കും ജില്ലാ/ ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടണം. ഫോണ്‍ : 0491 2505005.